സ്പാനിഷ് പരിശീലകൻ ഉനയ് എമറെ ആസ്റ്റൺ വില്ലയിൽ പുതിയ ദീർഘകാല കരാറിൽ ഒപ്പ് വെച്ചു. 2029 വരെ 5 വർഷത്തെ ദീർഘകാല കരാറിൽ ആണ് അദ്ദേഹം ഒപ്പ് വെച്ചത്. 17 സ്ഥാനത്ത് ആയിരുന്ന ടീമിനു ഈ വർഷം ചാമ്പ്യൻസ് ലീഗ് യോഗ്യത നേടി നൽകാൻ മുൻ ആഴ്‌സണൽ പരിശീലകനു ആയിരുന്നു.
ഏതാണ്ട് നാലു പതിറ്റാണ്ടുകൾക്ക് ശേഷമാണ് വില്ല ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്. താൻ ക്ലബിൽ സംതൃപ്തനും സന്തുഷ്ടനും ആണെന്ന് പറഞ്ഞ ക്ലബിനെ മുന്നോട്ട് നയിക്കുന്ന വലിയ ഉത്തരവാദിത്വം താൻ നന്നായി നിറവേറ്റും എന്നാണ് പ്രതീക്ഷ എന്നും കൂട്ടിച്ചേർത്തു. അടുത്ത സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും വില്ലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ ആവും എമറെയുടെ ശ്രമം.