അർട്ടേറ്റയെ ആഴ്സണൽ പരിശീലകൻ ആയി എത്തിച്ചത് നല്ല തീരുമാനം ആണെന്ന് മുൻ ആഴ്സണൽ പരിശീലകൻ ഉനായ് എമെറി. ഒരു വലിയ ചുമതലയിലേക്ക് എത്താൻ അർട്ടേറ്റ തയ്യാറായിരുന്നു. മുമ്പ് ആഴ്സണലിന്റെ ഭാഗമായിരുന്നു അർട്ടേറ്റ. പ്രീമിയർ ലീഗിനെ നന്നായി അറിയുകയും ചെയ്യാം. ഒപ്പം ഗ്വാർഡിയോളയുടെ കീഴിൽ പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ അർട്ടേറ്റയെ എത്തിക്കുന്നത് ആഴ്സണലിന് ഗുണം മാത്രമെ ചെയ്യു. എമെറി പറഞ്ഞു.
ഇത് നല്ല തീരുമാനം ആണെന്ന് താൻ വിശ്വസിക്കുന്നു. നല്ലതായി തന്നെ മാറട്ടെ എന്നും ഉനായ് പറഞ്ഞു. താൻ ഇപ്പോൾ ഒന്നും പുതിയ ജോലിയിൽ പ്രവേശിക്കുകയില്ല എന്നും എമെറി പറഞ്ഞു. ഇപ്പോൾ കുറച്ചു ശുദ്ധവാഴു ആണ് തനിക്ക് വേണ്ടത്. വീട്ടിൽ പോയി കുറച്ച് വിശ്രമിച്ചു ശേഷം മാത്രമെ പുതിയ ജോലിയിലേക്ക് പ്രവേശിക്കുകയുള്ളൂ എന്നും എമെറി പറഞ്ഞു.