എലിയറ്റിന് ശസ്ത്രക്രിയ വേണം, ആങ്കിൾ ഡിസ് ലൊകേറ്റഡ് ആയെന്ന് ക്ലബ് അറിയിച്ചു

ഞായറാഴ്ച ലീഡ്സ് യുണൈറ്റഡിനെതിരായ മത്സരത്തിൽ ഗുരുതരമായി പരിക്കേറ്റ ഹാർവി എലിയറ്റിനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തതായി ലിവർപൂൾ ഫുട്ബോൾ ക്ലബ് സ്ഥിരീകരിച്ചു. ഇന്നലെ മത്സരത്തിന്റെ രണ്ടാം പകുതിയിൽ പരിക്കേറ്റതിനെ തുടർന്ന് 18-കാരനെ ഗ്രൗണ്ടിൽ നിന്ന് പെട്ടെന്ന് തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. അടുത്ത ദിവസങ്ങളിൽ എലിയറ്റിനെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കേണ്ടി വരും എന്നും ക്ലബ് അറിയിച്ചു. താരത്തിന് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും താരത്തെ കുടുംബം നന്ദി അറിയിച്ചു. താൻ എത്രയും പെട്ടെന്ന് തിരികെയെത്തും എന്ന് എലിയറ്റും പറഞ്ഞു.