മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഫോർവേഡ് ആന്റണി എലാംഗയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ സീസണിൽ ഫസ്റ്റ് ടീമിനൊപ്പം തന്നെ നിലനിർത്താൻ സാധ്യത. താരം പ്രിസീസണിൽ നടത്തുന്ന പ്രകടനത്തിൽ പരിശീലകൻ ഒലെ ആശ്ചര്യത്തിലാണ്. ഇന്നലെ QPRനെതിരെ മാഞ്ചസ്റ്റർ പരാജയപെട്ടു എങ്കിലും സബ്ബായി എത്തി എലാംഗ ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു. ഒരു ഗോളും താരം നേടി. കഴിഞ്ഞ സീസണ് അവസാനം പ്രീമിയർ ലീഗിൽ അരങ്ങേറ്റം നടത്തിയ എലാംഗ ആൻ വോൾവസിനെതിരെയും ഗോൾ നേടിയിരുന്നു. 19കാരനായ താരത്തിന് ലോൺ കണ്ടെത്തുക ഒട്ടും പ്രയാസകരമായിരിക്കില്ല എന്ന് ഒലെ പറയുന്നു. എന്നാൽ എലാംഗ ഇപ്പോൾ നടത്തുന്ന പ്രകടനം താരത്തെ ലോണിൽ അയക്കാനുള്ള തീരുമാനം മറ്റും എന്നും ഒലെ പറഞ്ഞു.
എലാംഗയുടെ വേഗതയും ധൈര്യവും ഒരു യുണൈറ്റഡ് താരത്തിന് വേണ്ടതാണ്. ഈ ചെറുപ്രായത്തിലേ ഈ പ്രകടനം ടീമിന് മുതൽകൂട്ടാകുമെന്ന് ഒലെ പറയുന്നു, പ്രിസീസണിലെ ബാക്കി മത്സരങ്ങളും കൂടെ നിരീക്ഷിച്ച ശേഷം എലാംഗയുടെ കാര്യത്തിൽ തീരുമാനം എടുക്കും എന്നും ഒലെ പറഞ്ഞു. 2014 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ള താരമാണ് എലാംഗ. 19കാരനായ താരം വിങ്ങുകളിലും സ്‌ട്രൈക്കറായും ഒക്കെ കളിക്കാൻ കഴിവുള്ള താരമാണ്.