മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് എറിക് ബയി കൊറോണ നെഗറ്റീവ് ആയി. ഇന്റർ നാഷണൽ ഡ്യൂട്ടിയിൽ ഇരിക്കെ കൊറോണ പോസിറ്റീവ് ആയ ബയി അവസാന ഒരു മാസത്തോളമായി ടീമിനൊപ്പം ഉണ്ടായിരുന്നില്ല. കൊറോണ നെഗറ്റീവ് ആയതോടെ ഇംഗ്ലണ്ടിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ച ബയി ഇന്നലെ ടീമിനൊപ്പം ചേർന്നു. പരിശീലനം ആരംഭിച്ച താരം അടുത്ത മത്സരം മുതൽ മാച്ച് സ്ക്വാഡിൽ ഉണ്ടായേക്കും.