ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ എഡു ക്ലബ് വിടും

Wasim Akram

ആഴ്‌സണൽ സ്പോർട്ടിങ് ഡയറക്ടർ എഡു ക്ലബ് വിടും. സമീപകാലത്ത് ആഴ്‌സണൽ ടീമിന്റെ ഉടച്ചു വാർക്കലിന് വലിയ പങ്ക് വഹിച്ച മുൻ ആഴ്‌സണൽ താരം കൂടിയായ എഡു ക്ലബ് വിടാൻ ഒരുങ്ങുന്നത് ആയി ആണ് റിപ്പോർട്ട് വന്നത്. വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് എഡു ക്ലബ് വിടുന്നത് എന്നാണ് നിലവിലെ സൂചന.

ആഴ്‌സണൽ

പരിശീലകൻ മിഖേൽ ആർട്ടെറ്റക്ക് ഒപ്പം ക്ലബിന്റെ സമീപകാലത്തെ മികവിന് മുൻ ബ്രസീലിയൻ താരമായ എഡുവും വലിയ പങ്ക് വഹിച്ചിരുന്നു. എഡുവിനു പകരം ആരു സ്പോർട്ടിങ് ഡയറക്ടർ ആയി ആഴ്‌സണലിൽ എത്തുമെന്നോ എഡു അടുത്ത് എന്ത് ചുമതല ഏറ്റെടുക്കുമോ എന്നും നിലവിൽ ഒരു സൂചനയും ഇല്ല.