എഡേഴ്സൺ മാഞ്ചസ്റ്റർ സിറ്റിയുടെ അവസാന 2 മത്സരങ്ങൾ കളിക്കില്ല

Newsroom

Picsart 24 05 16 20 09 57 215
Download the Fanport app now!
Appstore Badge
Google Play Badge 1

പരിക്കുമൂലം ഗോൾകീപ്പർ എഡേഴ്‌സണിന് സീസണിലെ അവസാന രണ്ട് മത്സരങ്ങൾ നഷ്ടമാകുമെന്ന് മാഞ്ചസ്റ്റർ സിറ്റി അറിയിച്ചു. ടോട്ടൻഹാം ഹോട്‌സ്‌പറുമായുള്ള മത്സരത്തിന് ഇടയിൽ ആയിരുന്നു എഡേഴ്സൺ പരിക്കേറ്റത്‌. ആ മത്സരത്തിൽ രണ്ടാം പകുതിയുടെ മധ്യത്തിൽ സ്പർസ് ഡിഫൻഡർ ക്രിസ്റ്റ്യൻ റൊമേറോയുമായി കൂട്ടിയിടിച്ചായിരുന്നു പരിക്കേറ്റത്‌.

Picsart 24 05 16 20 10 18 302

ഇനി മാഞ്ചസ്റ്റർ സിറ്റിക്ക് രണ്ട് മത്സരങ്ങൾ ആണ് സീസണിൽ ശേഷിക്കുന്നത്. ലീഗിൽ വെസ്റ്റ് ഹാമിനെതിരെയും എഫ് എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെയും ആണ് സിറ്റിയുടെ ബാക്കി മത്സരങ്ങൾ. ഈ മത്സരങ്ങളിൽ ഒർട്ടേഗ അവരുടെ വല കാക്കും. അവസാന മത്സരത്തിൽ സ്പർസിനെതിരെ സബ്ബായി വന്ന് മികച്ച സേവുകൾ നടത്താൻ ഒർട്ടേഗക്ക് ആയിരുന്നു.