ലെസ്റ്ററിൽ സമനില തേടി പോകില്ല എന്ന് സോൾഷ്യാർ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഞായറാഴ്ച നടക്കുന്ന പ്രീമിയർ ലീഗിലെ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ലെസ്റ്റർ സിറ്റിയെ ആണ് നേരിടേണ്ടത്. ആ മത്സരത്തിൽ ഒരു സമനില നേടിയാൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം. എന്ന ലെസ്റ്ററിലേക്ക് സമനില മനസ്സിൽ വെച്ച് പോകില്ല എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. വിജയിക്കുക എന്നത് മാത്രമായിരിക്കും യുണൈറ്റഡിന്റെ ലക്ഷ്യം എന്ന് ഒലെ പറഞ്ഞു.

ലെസ്റ്റർ മികച്ച ടീമാണ്. അവർക്കെതിരെ പ്രതിരോധത്തിൽ ഊന്നി കളിക്കുന്നത് നല്ലതല്ല എന്നും ഏതു സമയത്തും ഗോളടിക്കാൻ കഴിവുള്ള താരങ്ങൾ ആ ടീമിൽ ഉണ്ട് എന്നും ഒലെ പറഞ്ഞു. യുണൈറ്റഡിനും ഗോളടിക്കാൻ കഴിയുന്ന താരങ്ങളാണ് ഉള്ളത്. അതുകൊണ്ട് തന്നെ അറ്റാക്ക് ചെയ്യാനും ലെസ്റ്ററിനെ പ്രതിരോധത്തിൽ ആക്കാനും ആണ് യുണൈറ്റഡ് ശ്രമിക്കുന്ന എന്നും ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു. ഇപ്പോൾ 63 പോയന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മൂന്നാം സ്ഥാനത്തും 62 പോയന്റുമായി ലെസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്.