ബാഴ്സലോണയുടെ ഡി യോങ് മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് എത്താൻ സാധ്യത

മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസണായി ഒരു വലിയ സൈനിങിന് ഒരുങ്ങുകയാണ് എന്ന് വാർത്തകൾ. ബാഴ്സലോണ മധ്യനിരയിയിലെ പ്രധാനി ആയ ഫ്രാങ്കി ഡിയോങിനെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ഈ ട്രാൻസ്ഫറിനായി ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും തമ്മിൽ നടത്തിയ ചർച്ചകൾ വിജയം കാണുന്നതായി സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് 80 മില്യണോളം ഡി യോങ്ങിനായി ബാഴ്സലോണക്ക് നൽകും.Img 20220512 032016

അയാക്സ് പരിശീലകനായ ടെൻ ഹാഗിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്കുള്ള വരവാകും ഡിയൊങിനെ മാഞ്ചസ്റ്ററിലേക്ക് എത്തിക്കാനുള്ള പ്രധാന കാരണം. ഡിയോങിന്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ച പരിശീലകൻ ആണ് ടെൻ ഹാഗ്. ഡിയോങ്ങും വാം ഡെ ബീകും മുക്പ് അയാക്സിൽ ടെൻ ഹാഗിന് കീഴിൽ അത്ഭുത പ്രകടനങ്ങൾ നടത്തിയിരുന്നു. അത്തരം പ്രകടനങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് നൽകാൻ ഈ ട്രാൻസ്ഫർ വാർത്തയ്ക്ക് ആകും. 24കാരനായ ഡിയോങ് 2019 മുതൽ ബാഴ്സലോണക്ക് ഒപ്പം ഉണ്ട്.