കുലുസവെസ്കി ഇനി സ്പർസിന്റെ മാത്രം താരം, 5 വർഷത്തെ കരാർ ഒപ്പുവെച്ചു

Newsroom

അവസാനം കുലുസവേസ്കി സ്പർസിന്റെ മാത്രം താരമായി മാറി. അവസാന ഒന്നരവർഷമായി സ്പർസിൽ ലോണിൽ ആയിരുന്നു കുലുസവെസ്കി കളിച്ചു കൊണ്ടിരുന്നത്. ഒന്നര വർഷം മുമ്പ് ഒരു ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ സ്പർസ് ടീമിലേക്ക് എത്തിച്ച യുവ അറ്റാക്കിംഗ് താരം സ്പർസിൽ ഇതുവരെ നല്ല പ്രകടനങ്ങളാണ് നടത്തിയത്. സ്പർസിന് താരത്തെ 35 മില്യണ് സ്വന്തമാക്കാം എന്ന് യുവന്റസ് പറഞ്ഞിരുന്നു എങ്കിലും ആ തുക നൽകാൻ ലെവി തയ്യാറായിരുന്നില്ല. ഇപ്പോൾ 30 മില്യൺ യൂറോക്ക് ആകും താരം സ്പർസിന്റെ ഭാഗമാകുന്നത്.

കുലുസവേസ്കി 23 06 16 14 44 50 362

അഞ്ചു വർഷത്തെ കരാറ്റ് സ്വീഡിഷ് താരം ഇപ്പോൾ സ്പർസിൽ ഒപ്പുവെച്ചിട്ടുണ്ട്. കുലുസവേസ്കി നേരത്തെ യുവന്റസിനായി ഗംഭീര പ്രകടനം നടത്തിയിരുന്നു. എന്നാൽ അലെഗ്രിക്ക് കീഴിൽ തിളങ്ങാൻ ആവാത്തതിനാൽ ക്ലബ് വിടുക ആയിരുന്നു. അലെഗ്രിയുടെ ഫോർമേഷനിൽ കുലുസവെസ്കിക്ക് അധികം അവസരവും ലഭിച്ചില്ല. പ്രീമിയർ ലീഗ് തന്നെയാണ് തന്റെ ഭാവി എന്ന് കുലുസവെസ്കി കരുതുന്നു. പുതിയ സ്പർസ് പരിശീലകൻ കീഴിൽ തന്റെ മികവ് തുടരാൻ ആകും എന്നും താരം വിശ്വസിക്കുന്നു.