ക്ലീൻ ഷീറ്റിൽ പീറ്റർ ഷിമൈക്കളിന്റെ റെക്കോർഡിന് ഒപ്പം ഡി ഹിയ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ ഗോൾ കീപ്പർ പീറ്റർ ഷിമൈക്കളിന്റെ ഒരു റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ഡിഹിയ. ഇന്നലെ ക്രിസ്റ്റൽ പാലസിനെതിരെ ക്ലീൻ ഷീറ്റ് നേടിയതോടെ പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ ക്ലീൻ ഷീറ്റ് നേടുന്ന ഗോൾ കീപ്പറായി ഡി ഹിയ മാറി. ഡി ഹിയയുടെ ലീഗിലെ 112ആം ക്ലീൻ ഷീറ്റായിരുന്നു ഇത്. ഷിമൈക്കളിനും 112 പ്രീമിയർ ലീഗ് ക്ലീൻ ഷീറ്റാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒപ്പം ഉള്ളത്.

ഷിമൈക്കിൾ 252 മത്സരങ്ങളിൽ നിന്നായിരുന്നു ഇത്രയും ക്ലീൻ ഷീറ്റിൽ എത്തിയത്. എന്നാൽ ഡി ഹിയക്ക് 311 മത്സരങ്ങൾ വേണ്ടി വന്നു. ഷിമൈക്കിൾ കളിച്ചത് ഏറ്റവും മികച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലായിരുന്നു എങ്കിൽ ഡി ഹിയ തകർന്നു കൊണ്ടിരിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെ ഭാഗമായിരുന്നു. അതുകൊണ്ട് തന്നെ ഈ നേട്ടം കൂടുതൽ പ്രശംസ അർഹിക്കുന്നുണ്ട്.