മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഗോൾ കീപ്പറായ ഡീൻ ഹെൻഡേഴ്സൺ അടുത്ത സീസണിലും ലോണിൽ പോകും. ഇപ്പോൾ ഷെഫീൽഡ് യുണൈറ്റഡിൽ കളിക്കുന്ന താരം ഷെഫീൽഡിലേക്ക് തന്നെയാകും ലോണിൽ പോവുക. മാഞ്ചസ്റ്റർ യുണൈറ്റഡിൽ മൂന്ന് വർഷത്തെ കരാർ ബാക്കിയുള്ള താരത്തെ വിൽക്കാൻ ക്ലബ് ഉദ്ദേശിക്കുന്നില്ല. ഡി ഹിയ ഒന്നാം കീപ്പറായി ഉള്ളത് കൊണ്ട് മാഞ്ചസ്റ്ററിൽ നിർത്തിയാൽ ഡീനിന് അവസരം കുറയും എന്നതും ക്ലബിന് ആശങ്ക ഉണ്ടാക്കുന്നു. ഇതാണ് താരത്തെ വീണ്ടും ലോണിൽ അയക്കാൻ ക്ലബ് ഉദ്ദേശിക്കാൻ കൽകാരണം.
അവസാന രണ്ട് സീസണിലും വായ്പാടിസ്ഥാനത്തിൽ ഷെഫീൽഡ് യുണൈറ്റഡിൽ ആണ് ഡീൻ കളിക്കുന്നത്. ഷെഫീൽഡിന്റെ പ്രീമിയർ ലീഗിലേക്കുള്ള പ്രൊമോഷന്റെ പ്രധാന ക്രെഡിറ്റ് ഡീൻ ഹെൻഡേഴ്സണായിരുന്നു. 21 ക്ലീൻഷീറ്റുകളാണ് ഡീൻ ഹെൻഡേഴ്സൺ കഴിഞ്ഞ സീസണിൽ സ്വന്തമാക്കിയത്. 46 മത്സരങ്ങളിൽ നിന്ന് വെറും 41 ഗോളുകൾ മാത്രമാണ് ഡീൻ ഷെഫീൽഡിനായി ചാമ്പ്യൻഷിപ്പിൽ വഴങ്ങിയത്. ഈ സീസൺ പ്രീമിയർ ലീഗിലും താരം മികവ് ആവർത്തിച്ചു.
ഷെഫീൽഡ് ലീഗിൽ ഏഴാം സ്ഥാനത്ത് നിക്കുന്നത് ഡീനിന്റെ മികവിലാണ്. ഇതുവരെ 10 ക്ലീൻഷീറ്റ് സ്വന്തമാക്കിയിട്ടുള്ള ഡീൻ ക്ലീൻ ഷീറ്റിൽ രണ്ടാമത് നിൽക്കുന്നുണ്ട്.