കെവിൻ ഡി ബ്രുയ്‌നെ ആഴ്‌സണലിന് എതിരെ കളിക്കില്ല

Newsroom

യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ ഗ്രോയിൻ ഇഞ്ച്വറിയേറ്റ മാഞ്ചസ്റ്റർ സിറ്റി താരം കെവിൻ ഡി ബ്രുയിനെ ഈ ഞായറാഴ്ച ആഴ്സണലിനെതിരായ നിർണായക പ്രീമിയർ ലീഗ് ഏറ്റുമുട്ടലിൽ കളിക്കില്ല. ബെൽജിയം താരം ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഹാഫ് ടൈമിൽ പകരക്കാരനായി കളം വിട്ടിരുന്നു.

Picsart 24 09 20 12 56 02 484

മത്സരത്തിന് ശേഷം ഡി ബ്രൂയിൻ്റെ പരിക്കിൻ്റെ തീവ്രതയെക്കുറിച്ച് പെപ് ഗ്വാർഡിയോള അനിശ്ചിതത്വം പ്രകടിപ്പിച്ചു, എന്നാൽ മിഡ്ഫീൽഡർക്ക് വാരാന്ത്യത്തിലെ മത്സരം നഷ്ടമാകുമെന്ന് ദ മിററിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു, എന്നിരുന്നാലും ഈ പരിക്ക് അദ്ദേഹത്തെ ദീർഘകാലം പുറത്താക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല.

ഡി ബ്രുയിൻ പുറത്തായതോടെ, മിഡ്ഫീൽഡിലെ ശൂന്യത നികത്താൻ ഗാർഡിയോള ഇൽകെ ഗുണ്ടോഗൻ, മാറ്റിയോ കൊവാചിച്, ഫിൽ ഫോഡൻ, ബെർണാഡോ സിൽവ എന്നിവരെ ആശ്രയിക്കും.