യൂറോപ്പ ലീഗ് ഫൈനലിന് മുന്നോടിയായി മുഴുവൻ താരങ്നഗ്ക്കും ഫിറ്റ്നെസ് വീണ്ടെടുക്കുന്ന എന്ന വാർത്തയാണ് മാഞ്ചസ്റ്ററിൽ നിന്ന് വരുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർഷ്യലിന് പിന്നാലെ വിങ്ങർ ഡാനിയൽ ജെയിംസും പരിക്ക് മാറി എത്തി എന്ന് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യർ പറഞ്ഞു. അവസാന ഒരു മാസത്തോളമായി ജെയിംസ് പരിക്കേറ്റ് പുറത്തായിരുന്നു. താരത്തിന് നാളെ ഫുൾഹാമിനെതിരെ ടീമിൽ എത്താൻ ആകുമോ എന്നത് സംശയമാണ്. എന്നാൽ വോൾവ്സിന് എതിരായ അവസാന പ്രീമിയർ ലീഗ് മത്സരത്തിൽ ജെയിംസ് എന്തായാലും കളിക്കും എന്ന് സോൾഷ്യാർ പറഞ്ഞു.
വോൾവ്സിനെതിരെയുള്ള മത്സരത്തിൽ അവസരം കൊടുത്ത് ജെയിംസിനെയും മാർഷ്യലിനെയും ഫൈനലിലേക്ക് സജ്ജരാക്കും എന്നും ഒലെ പറഞ്ഞു. മാർഷ്യലും ജെയിംസും പരിക്ക് മാറി എത്തിയതോടെ ഇപ്പോൾ യുണൈറ്റഡ് നിരയിൽ ഫിൽ ജോൺസും മഗ്വയറും മാത്രമാണ് പരിക്കിന്റെ പിടിയിൽ ഉള്ളത്. മഗ്വയറും ഫൈനലിന് മുമ്പ് ഫിറ്റ്നെസ് വീണ്ടെടുത്തേക്കും.