അവസരം വന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ സൈൻ ചെയ്യും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ

Img 20210313 175206

യുവന്റസ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കുമെന്ന് അഭ്യൂഹങ്ങൾ ഉയരുന്നതിനിടയിൽ താരത്തെ അവസരം കിട്ടിയാൽ സ്വന്തമാക്കും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാർ. ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ കൂടെ കളിച്ച താരമാണ്. മെസ്സിക്ക് ഒപ്പം അവസാന 15 വർഷം ഫുട്ബോൾ ലോകം ഭരിച്ച ആളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അദ്ദേഹത്തെ പോലെ ഒരു താരത്തെ തന്റെ ടീമിലേക്ക് ഏതു സമയത്തും താൻ സ്വാഗതം ചെയ്യും എന്ന് ഒലെ ഗണ്ണാർ സോൾഷ്യാർ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോയെ 25 മില്യൺ ലഭിച്ചാൽ യുവന്റസ് വിക്കാൻ തയ്യാറാണ് എന്നാണ് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചാമ്പ്യൻസ് ലീഗിലെ ദയനീയ പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിൽക്കാനുള്ള ആലോചന യുവന്റസ് ആരംഭിക്കാൻ കാരണം. 12 വർഷങ്ങൾക്ക് മുമ്പാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. റൊണാൾഡോയെ ഒലെ സ്വാഗതം ചെയ്തത് യുണൈറ്റഡ് ആരാധകർക്ക് പ്രതീക്ഷ നൽകും.

Previous articleരോഹിത് ശർമ്മ ഇല്ലായെങ്കിൽ താൻ ടിവി ഓഫ് ചെയ്യും എന്ന് സെവാഗ്
Next articleചാമ്പ്യന്മാരായ കേരള ബ്ലാസ്റ്റേഴ്സിനെയും കേരള യുണൈറ്റഡ് തകർത്തു