കൊറോണ കഴിഞ്ഞാൽ ഇന്ത്യയിലേക്ക് കളിക്കാൻ വരും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഈ ജൂലൈയിൽ ഇന്ത്യയിൽ വന്ന് സൗഹൃദ മത്സരം കളിക്കേണ്ടിയിരുന്ന ടീമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. എന്നാൽ കൊറോണ കാരണം ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ആ വലിയ ക്ലബിനെ അടുത്ത് നിന്ന് കാണാനുള്ള സുവർണ്ണാവസരം നഷ്ടമായിരുന്നു. എന്നാൽ ഇന്ത്യൻ ആരാധകർ ഇതിൽ വിഷമിക്കേണ്ടതില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പറയുന്നു. കൊറോണ കഴിഞ്ഞാൽ മികച്ച സാഹചര്യം വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിൽ എത്തും എന്ന് ക്ലബിന്റെ‌ ഗ്രൂപ്പ് മാനേജിങ് ഡയറക്ട റിച്ചാർഡ് അർനോൾഡ് പറഞ്ഞു.

ഇന്ത്യയിലെ ആരാധകരെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിലമതിക്കുന്നുണ്ട്. അടുത്ത് തന്നെ ഇന്ത്യയിൽ പ്രീസീസൺ കളിക്കാൻ വരും. ഇന്ത്യയിൽ പ്രീസീസൺ കളിക്കുന്ന ആദ്യ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായി മാറാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉദ്ദേശിക്കുന്നത് എന്നും റിച്ചാർഡ് അർനോൾഡ് പറഞ്ഞു. 2021ലെ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ത്യയിൽ എത്തുമെന്നാണ് ഇപ്പോൾ പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യൻ ഇതിഹാസ ക്ലബായ ഈസ്റ്റ് ബംഗാളുമായി സൗഹൃദ മത്സരം കളിക്കാൻ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ പദ്ധതി ഇട്ടിരുന്നത്. ഇന്ത്യൻ യാത്ര മാത്രമല്ല പ്രീസീസൺ തന്നെ ഇംഗ്ലണ്ടിൽ ചിലവഴിക്കാൻ ആണ് യുണൈറ്റഡ് ഉൾപ്പെടെയുള്ള ഇംഗ്ലീഷ് ക്ലബുകൾ എല്ലാം ഇപ്പോൾ ഉറപ്പിച്ചിരിക്കുന്നത്.