സിറ്റി ആക്രമണ നിര ഇന്ന് ലീഗിലെ ഏറ്റവും മോശം പ്രതിരോധത്തിനെതിരെ

പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇന്ന് നോർവിച്ചിൽ. കരുത്തരായ സിറ്റിയെ സ്വന്തം മൈതാനത്താണ് നോർവിച് ഇന്ന് നേരിടുക. ഇന്ത്യൻ സമയം രാത്രി 10 മണിക്കാണ് കിക്കോഫ്.

ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയും ഏറ്റവും മോശം പ്രതിരോധവും തമ്മിലുള്ള പോരാട്ടമാണ് ഇന്നത്തെ മത്സരത്തിന്റെ പ്രത്യേകത. 4 മത്സരങ്ങളിൽ നിന്ന് 14 ഗോളുകളാണ് സിറ്റി ആക്രമണ നിര നേടിയത്. നോർവിചാകട്ടെ 4 കളികളിൽ നിന്ന് 10 ഗോളുകളാണ് വഴങ്ങിയത്. ഇത് കൂടാതെ അവരുടെ സെന്റർ ഹാഫിന് എല്ലാവർക്കും പരിക്കാണ്. സിറ്റി പ്രതിരോധത്തിൽ ലപോർട്ടും പരിക്കേറ്റ് പുറത്താണ്. പക്ഷെ ജോണ് സ്റ്റോൻസ്, ജിസൂസ്, ഗുണ്ടഗൻ എന്നിവർ പരിക്ക് മാറി തിരിച്ചെത്തിയത് ഗാർഡിയോളക്ക് ആശ്വാസമാകും.

ആദ്യ 4 മത്സരങ്ങളിൽ തുടർന്ന മോശം ഡിഫണ്ടിങ് ഇന്ന് നോർവിച് തുടർന്നാൽ സിറ്റിയെ കാത്തിരിക്കുന്നത് വമ്പൻ ജയമാകും. പക്ഷെ ഹോം ഗ്രൗണ്ട് എന്നത് നോർവിച്ചിന് മുതലാക്കാനാകുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്.