ഇരട്ട ഗോളുകളുമായി ഹാളണ്ട് തിരികെയെത്തി, സിറ്റിക്ക് തുടർച്ചയായ എട്ടാം വിജയം

Newsroom

ഇന്ന് നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ 4-1ന്റെ ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ആഴ്സണലുമായുള്ള പോയിന്റ് വ്യത്യാസം കുറച്ചു. ഇന്ന് സതാമ്പ്ടണെതിരെ ആണ് സിറ്റി മികച്ച വിജയം നേടിയത്. ആദ്യ പകുതിയുടെ അവസാനത്തിൽ സ്റ്റാർ സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡിന്റെ ഗോളിൽ ആണ് സിറ്റി ഗോളടി തുടങ്ങിയത്. രണ്ടാം പകുതിയിൽ, പകരക്കാരനായ അൽവാരസിന്റെ പെനാൽറ്റി കിക്കിനൊപ്പം ജാക്ക് ഗ്രീലിഷും ഹാലൻഡും വീണ്ടും സ്‌കോർ ചെയ്തു. 72-ാം മിനിറ്റിൽ എസ് മാരയുടെ വകയായിരുന്നു സതാംപ്ടണിന്റെ ഏക ഗോൾ.

സിറ്റി 23 04 09 00 19 41 649

പരിക്ക് കാരണം മാറി നിന്ന ഹാളണ്ട് ഇരട്ട ഗോളുമായി മടങ്ങി വന്നത് സിറ്റിക്ക് വലിയ ഊർജ്ജമാകും. ഈ വിജയം പ്രീമിയർ ലീഗ് ടേബിളിൽ 67 പോയിന്റുമായി മാൻ സിറ്റിയെ രണ്ടാം സ്ഥാനത്ത് നിർത്തുന്നു. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാൾ അഞ്ച് പോയിന്റ് പിന്നിലാണ്. മറുവശത്ത്, 23 പോയിന്റുമായി പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുന്ന സതാംപ്ടന്റെ റിലഗേഷൻ പോരാട്ടം ദുരിതപൂർണ്ണമായി തുടരുകയാണ്.