ലെസ്റ്റർ ഉടമയുടെ ഹെലികോപ്റ്റർ തകർന്നു, പ്രാർത്ഥനയോടെ ഫുട്‌ബോൾ ലോകം

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബ് ലെസ്റ്റർ സിറ്റി ഉടമയുടെ ഹെലികോപ്റ്റർ ക്ലബ്ബിന്റെ സ്റ്റേഡിയമായ കിംഗ്‌ പവർ സ്റ്റേഡിയത്തിന്റെ കാർ പാർക്കിങ്ങിൽ തകർന്ന് വീണത്. ആരൊക്കെയാണ് കോപ്റ്ററിൽ ഉണ്ടായിരുന്നത് എന്നത് വ്യക്തമല്ല. ലെസ്റ്റർ ഉടമ വിശായി ശ്രീവധനപ്രഭയടക്കം സ്ഥിരം സഞ്ചരിക്കുന്ന കോപ്റ്ററാണ് അപകടത്തിൽ പെട്ടത്.

ലെസ്റ്ററിന്റെ ഓരോ ഹോം മത്സര ശേഷവും സാധാരണ ഗ്രൗണ്ടിന് നടുവിൽ നിന്ന് കോപ്റ്ററിൽ മടങ്ങുന്ന ലെസ്റ്റർ ഉടമയുടെ കാഴ്ച്ച പ്രീമിയർ ലീഗിന് സുപരിചിതമാണ്. ഇന്നലെ കോപ്റ്റർ പറന്ന് ഉയർന്ന ഉടനെ നിയന്ത്രണം നഷ്ടപ്പെട്ട് ക്ലബ്ബിന്റെ കാർ പാർക്കിലേക്ക് തകർന്ന് വീഴുകയായിരുന്നു. 2016 ൽ ലോകത്തെ ഞെട്ടിച്ച് പ്രീമിയർ ലീഗ് കിരീടം നേടി ചരിത്രം സൃഷ്ടിച്ച ടീമാണ് ലെസ്റ്റർ. അപകടത്തിൽ പെട്ടവരുടെ വിശദ വിവരങ്ങൾ വരും മണിക്കൂറുകളിൽ വ്യക്തമാകും എന്നാണ് റിപ്പോർട്ടുകൾ.

Advertisement