ആഴ്‌സണൽ വണ്ടർകിഡ് ചിഡോ ഒബി-മാർട്ടിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നു

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡ് ആഴ്‌സണൽ വണ്ടർകിഡ് ചിഡോ ഒബി-മാർട്ടിനുമായി കരാർ ധാരണയിൽ എത്തി. ആഴ്സണൽ നൽകിയ പുതിയ ഓഫർ നിരസിച്ചാണ് 16കാരൻ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരുന്നത്. യുണൈറ്റഡിന്റെ ട്രെയിനിംഗ് ഗ്രൗണ്ടിൽ കഴിഞ്ഞ ദിവസം എത്തിയ ഒബി മാർട്ടിൻ ക്ലബ് മാനേജ്മെന്റുമായി ചർച്ചകൾ നടത്തി.

മാഞ്ചസ്റ്റർ യുണൈറ്റഡ് 24 07 20 15 53 52 890

കഴിഞ്ഞ സീസണിൽ ലിവർപൂളിൻ്റെ അണ്ടർ-16 ടീമുകൾക്കെതിരായ ഒരു മത്സരത്തിൽ ഒബി-മാർട്ടിൻ 10 ഗോളുകൾ നേടി ശ്രസ്ഷ നേടിയിരുന്നു. യുവതാരം എല്ലാ മത്സരങ്ങളിലും നിന്നായി കഴിഞ്ഞ സീസണിൽ 32 ഗോളുകൾ നേടി.

ആഴ്‌സണലിന് ഈ ഡെന്മാർക്ക് യൂത്ത് ഇൻ്റർനാഷണലിനെ നഷ്ടപ്പെടുന്നത് വലിയ തിരിച്ചടിയാകും. 16കാരനായ താരത്തിന് ഡെന്മാർക്കിന് മാത്രമല്ല ഇംഗ്ലണ്ടിനായി കളിക്കാനും അർഹതയുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ ഒന്നോ രണ്ടോ സീസണകം ഫസ്റ്റ് ടീമിന്റെ ഭാഗമായി മാറ്റാൻ ആകും എന്ന് വിശ്വസിക്കുന്നു.