മികച്ച എവേ ഫോം തുടരാൻ ചെൽസി ഇന്ന് വാറ്റ്ഫോഡിൽ

Photo: Twitter/@ChelseaFC
- Advertisement -

തുടർ വിജയങ്ങൾക്ക് ലീഗ് കപ്പിൽ യുണൈറ്റഡിനോട് അവസാനം ആയെങ്കിലും ലീഗിൽ തുടരുന്ന ഫോം തുടരാൻ ചെൽസി ഇന്ന് വാറ്റ്ഫോഡിന് എതിരെ. വാറ്റ്ഫോഡിന്റെ മൈതാന്നത്ത് ഇന്ന് ഇന്ത്യൻ സമയം രാത്രി 11 മണിക്കാണ് മത്സരം കിക്കോഫ്.

പ്രീമിയർ ലീഗ് 10 റൌണ്ട് മത്സരങ്ങൾ പിന്നിട്ടപ്പോൾ ഒരു ജയം പോലും ഇല്ലാത്ത ഏക ടീമാണ് വാറ്റ്ഫോഡ്. വെറും 5 പോയിന്റുള്ള അവർ പോയിന്റ് ടേബിളിൽ അവസാന സ്ഥാനക്കാരാണ്. ലീഗിൽ നാലാം സ്ഥാനത്തുള്ള ചെൽസിയെ വീഴ്ത്തുക എന്നത് അവർക്ക് ശ്രമകരമായ ജോലി തന്നെയാകും. നിലവിൽ എവേ മത്സരങ്ങളിൽ മികച്ച റെക്കോർഡാണ് ചെൽസിക്ക്.

ചെൽസി നിരയിൽ പുലിസിക് ആദ്യ ഇലവനിൽ സ്ഥാനം നിലർത്തിയേക്കും. ഇതോടെ ഹുഡ്സൻ ഒഡോയി ബെഞ്ചിലാകും. കാന്റെ, ബാർക്ലി എന്നിവർ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെങ്കിലും ആദ്യ ഇലവനിൽ ഉണ്ടാകാൻ സാധ്യതയില്ല. റൂഡിഗർ ഇന്നും കളിക്കില്ല. എമേഴ്സണും പരിക്ക് മാറി എത്തിയിട്ടുണ്ടെങ്കിലും അലോൻസോ തന്നെയാവും ലെഫ്റ്റ് ബാക്കിൽ കളിക്കുക. വാറ്റ്ഫോഡ് നിരയിൽ കാര്യമായ പരിക്കില്ല.

Advertisement