വില്ലയോട് തോറ്റു, സ്പർസിന്റെ ദയയിൽ ചെൽസി ചാമ്പ്യൻസ് ലീഗിലേക്ക്

20210523 223051
- Advertisement -

ആസ്റ്റൺ വില്ലയോട് തോറ്റു എങ്കിലും ചെൽസി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തോടെ ടോപ്പ് 4 ഉറപ്പാക്കി. 2-1 ന് തോറ്റു എങ്കിലും സ്പർസിനോട് ലെസ്റ്റർ 4-2 ന് തോൽവി വഴങ്ങിയതോടെയാണ് ചെൽസി സ്ഥാനം ഉറപ്പാക്കിയത്. ചെൽസിക്ക് 67 പോയിന്റും ലെസ്റ്ററിന് 66 പോയിന്റുമാമാണ് ഉള്ളത്.

ആദ്യ പകുതിയിൽ മികച്ച തുടക്കം നേടിയ ചെൽസിക്ക് പക്ഷെ പതിവുപോലെ അവസരങ്ങൾ മുതലാക്കാൻ സാധിച്ചില്ല. ആദ്യ പകുതിയുടെ അര മണിക്കൂറിന് ശേഷം കളിയിൽ താളം കണ്ടെത്തിയ വില്ല 43 ആം മിനുട്ടിൽ ലീഡ് സ്വന്തമാക്കി. കോർണറിൽ ചെൽസി പ്രതിരോധം നോക്കി നിൽക്കെ മുൻ ചെൽസി താരം കൂടെയായ ട്രയോറെ പന്ത് വലയിലാക്കി.

രണ്ടാം പകുതിയിൽ പരിക്കേറ്റ മെൻഡിക്ക് പകരം കെപയെ ഇറക്കിയാണ് ചെൽസി തുടങ്ങിയത്. പക്ഷെ 52 ആം മിനുട്ടിൽ ചെൽസി ബോക്‌സിൽ ജോര്ജിഞ്ഞോ ട്രയോറെയെ വീഴ്ത്തിയതോടെ വില്ലക്ക് പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത ഹെഗാസി പിഴവ് കൂടാതെ പന്ത് വലയിലാക്കി സ്കോർ 2-0 ആക്കി. 70 ആം മിനുട്ടിൽ ബെൻ ചിൽ വെല്ലിലൂടെ ചെൽസി ഒരു ഗോൾ മടക്കിയെങ്കിലും പിന്നീടുള്ള 20 മിനുട്ടും ചെൽസി ആക്രമണത്തെ ചെറുത്ത വില്ല ജയം സ്വന്തമാക്കി. ഇതിനിടെ ചെൽസി ക്യാപ്റ്റൻ സെസാർ ആസ്പിലിക്വറ്റ ചുവപ്പ് കാർഡ് കണ്ടതും ചെൽസിക്ക് തിരിച്ചടിയായി.

Advertisement