Picsart 23 07 18 14 07 03 415

പ്യൂട്ടിയ മോഹൻ ബഗാൻ വിടുന്നു, ഇനി ഒഡീഷയിൽ

മുൻ കേരള ബ്ലാസ്റ്റേഴ്സ് മധ്യനിര താരം പ്യൂട്ടിയ മോഹൻ ബഗാനും വിടുന്നു. താരം ഒഡീഷ എഫ് സിയിലേക്ക് പോകും എന്ന് KhelNow റിപ്പോർട്ട് ചെയ്യുന്നു‌ കഴിഞ്ഞ ജനുവരിയിൽ മാത്രമാണ് മോഹൻ ബഗാൻ പ്യൂട്ടിയയെ സ്വന്തമാക്കിയത്. എന്നാൽ അവിടെ അധികം അവസരം താരത്തിന് ലഭിച്ചില്ല. ഒഡീഷയിൽ 25കാരൻ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും.

24കാരനായ പ്യൂട്ടിയ അതിനു മുമ്പ് രണ്ടര സീസണോളം ബ്ലാസ്റ്റേഴ്സിന് ഒപ്പം ഉണ്ടായിരുന്നു. ബ്ലാസ്റ്റേഴ്സിൽ ആയിരുന്നപ്പോൾ താരം സ്ഥിരമായി ആദ്യ ഇലവനിൽ ഉണ്ടാകാറുണ്ടായിരുന്നു. മുമ്പ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനായും താരം കളിച്ചിട്ടുണ്ട്.ഐ എസ് എല്ലിൽ ആകെ 73 മത്സരങ്ങൾ താരം കളിച്ചിട്ടുണ്ട്.

Exit mobile version