Picsart 23 07 18 11 22 49 524

ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ക്യാപ്റ്റൻ ആകാൻ സാധ്യത

ബ്രൂണീ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ക്യാപ്റ്റൻ ആകും എന്ന് സൂചനകൾ. അടുത്ത ദിവസം തന്നെ യുണൈറ്റഡ് ഇതു സം‌ബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തും. താരങ്ങൾ എല്ലാം അമേരിക്കയിൽ പ്രീസീസൺ ടൂറിൽ ഒരുമിച്ച് ചേരുന്ന അവസരത്തിൽ ആകും ടെൻ ഹാഗ് തന്റെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിക്കുക. മുൻ ക്യാപ്റ്റൻ ഹാരി മഗ്വയറിനെ യുണൈറ്റഡ് പരിശീലക സ്ഥാനത്ത് നിന്ന് മാറ്റിയിരുന്നു.

ടീമിൽ സ്ഥിരം കളിക്കുന്ന ആളാകണം ക്യാപ്റ്റൻ എന്നാണ് ടെൻ ഹാഗിന്റെ ആവശ്യം. കഴിഞ്ഞ സീസൺ മഗ്വയർ വളരെ കുറച്ച് മത്സരങ്ങൾ മാത്രമെ കളിച്ചിരുന്നുള്ളൂ. മഗ്വയറൊന്റെ അഭാവത്തിൽ ബ്രൂണോ ആണ് ഭൂരിഭാഗം മത്സരത്തിലും ക്യാപ്റ്റൻ ആം ബാൻഡ് അണിഞ്ഞത്. കളത്തിൽ ഒരു ലീഡറെ പോലെ പെരുമാറുന്ന ബ്രൂണോക്ക് തന്നെയാണ് ക്യാപ്റ്റൻ ആകാൻ ഏറ്റവും കൂടുതൽ സാധ്യതകൾ കൽപ്പിക്കപ്പെടുന്നത്.

കസമിറോ റാഷ്ഫോർഡ് എന്നിവരാണ് ക്യാപ്റ്റ്സിക്ക് ആയുള്ള ബാക്കി രണ്ട് പേരുകൾ. ഇരുവർക്കും സാധ്യതകൾ ഉണ്ടെ‌ങ്കിലും ബ്രൂണോക്ക് തനെയാകും മുൻതൂക്കം.

Exit mobile version