ചെൽസിയുടെ അടുത്ത പരിശീലകനായി പോചടീനോ തന്നെ എത്തും എന്ന് ഉറപ്പായി. ക്ലബും പോചടീനോയുമായി മരാർ ധാരണയിൽ ആയെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. പോചടീനോ തന്റെ കോചിംഗ് സ്റ്റാഫുകളെയും ടീമിലേക്ക് തന്റെയൊപ്പം കൊണ്ടുവരും. അടുത്ത സീസണിലെ ട്രാൻസ്ഫറുകളെ കുറിച്ചുള്ള തീരുമാനങ്ങളും പോചടീനോ ആകും എടുക്കുക.
ലൂയി എൻറികെ, നഗൽസ്മാൻ എന്നിവരെ എല്ലാം മറികടന്നാണ് പോചടീനോ ചെൽസിയുടെ അമരത്തേക്ക് എത്തുന്നത്. പോചടീനോ ജൂൺ അവസാനം മാത്രമെ ചുമതല ഏൽക്കുകയുള്ളൂ. അതുവരെ ലമ്പാർഡ് തന്നെ ആകും ചെൽസിയെ നയിക്കുക.
കഴിഞ്ഞ സീസണിൽ പി എസ് ജി പരിശീലക സ്ഥാനം ഒഴിഞ്ഞ ശേഷം ഇതുവരെ പോചടീനോ ഒരു ജോലിയും ഏറ്റെടുത്തിട്ടില്ല. പോചടീനോ മുമ്പ് 6 വർഷത്തോളം പ്രീമിയർ ലീഗിൽ പ്രവർത്തിച്ചിട്ടുണ്ട്. ഒരു വർഷം സൗതാമ്പ്ടണിലും 5 വർഷത്തോളം സ്പർസിലും പോചടീനോ ഉണ്ടായിരുന്നു. സ്പർസിനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെ എത്തിക്കാൻ പോചടീനോക്ക് ആയിരുന്നു. പക്ഷെ കിരീടം നേടാൻ സ്പർസിന് ആകാത്തതോടെ പോചടീനോ ക്ലബ് വിടുക ആയിരുന്നു. അതിനു ശേഷമാണ് പി എസ് ജിയിൽ എത്തിയത്. അവിടെ പക്ഷെ സൂപ്പർ താരങ്ങൾ ഉണ്ടായിട്ടും നല്ല ഫലങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിനയില്ല.
ചെൽസിയുടെ സൂപ്പർ താരനിര പോചടീനോക്ക് കീഴിൽ അണിനിരന്നാൽ അത് പോചിന്റെയും ചെൽസിയുടെ തിരിച്ചുവരവിന് കാരണമാകും എന്നാണ് പലരും പ്രതീക്ഷിക്കുന്നത്.