ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് ഒരു നിരാശ കൂടെ. ഇന്ന് സ്റ്റാംഫോ ബ്രിഡ്ജിൽ അവർ നോട്ടിങ്ഹ ഫോറസ്റ്റിനോ 2-2ന്റെ സമനില വഴങ്ങി. റിലഗേഷൻ പോരാട്ടത്തിൽ ഫോറസ്റ്റിന് ഈ പോയിന്റ് നിർണായകമാണ്.
ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ ചെൽസിക്ക് എളുപ്പമായിരുന്നില്ല. റിലഗേഷൻ ഒഴിവാക്കാൻ പൊരുതുന്ന നോട്ടിങ്ഹാം ഫോറസ്റ്റ് ചെൽസിയെ ആദ്യ പകുതിയിൽ വിറപ്പിച്ചു. പതിനാലാം മിനുട്ടിൽ ഫോറസ്റ്റ് ലീഡ് എടുത്തു. ഒരു ഹെഡറിലൂടെ അവോനിയി ആണ് ഫോറസ്റ്റിന് ലീഡ് നൽകിയത്. ഈ ലീഡ് ആദ്യ പകുതിയുടെ അവസാനം വരെ നിലനിർത്തി.
രണ്ടാം പകുതിയിൽ ചെൽസി കളിയിലേക്ക് തിരികെവന്നു. 51ആം മിനുട്ടിൽ അവർ സ്റ്റെർലിംഗിലൂടെ സമനില ഗോൾ കണ്ടെത്തി. 58ആം മിനുട്ടിൽ വീണ്ടും സ്റ്റെർലിംഗ് ചെൽസിക്കയി ഗോൾ നേടി. സ്കോർ 2-1. ഈ ലീഡ് അധികം നീണ്ടില്ല. നാലു മിനുട്ടുകൾക്ക് അകം ഫോറസ്റ്റ് തിരിച്ചടിച്ചു. അവോനിയിയുടെ രണ്ടാം ഗോൾ. സ്കോർ 2-2.
ഈ സമനിലയോടെ 43 പോയിന്റുമായി ചെൽസി 11ആം സ്ഥാനത്ത് നിൽക്കുന്നു. ഇന്ന് ഒരു പോയിന്റ് നേടിയ ഫോറസ്റ്റിന്റെ റിലഗേഷൻ ഭീഷണി ഒഴിയുന്നില്ല. അവർ 34 പോയിന്റുമായി 16ആം സ്ഥാനത്ത് നിൽക്കുന്നു. റിലഗേഷൻ സോണിൽ നിന്ന് 3 പോയിന്റ് മാത്രം അകലെയാണ് അവർ.