ചെൽസിയിൽ സഹ താരങ്ങൾക്ക് തന്നെ വിശ്വാസമുണ്ടായിരുന്നില്ല- മൊറാത്ത

ചെൽസിയിൽ താൻ നേരിട്ട പ്രതിസന്ധികൾ വെളിപ്പെടുത്തി അത്ലറ്റികോ മാഡ്രിഡ് താരം ആൽവാരോ മൊറാത്ത. ചെൽസിയിൽ കാര്യങ്ങൾ ശരിയാവാതെ വന്നതോടെയാണ് ഈ വർഷം ജനുവരിയിൽ താരം അത്ലറ്റികോ മാഡ്രിഡിലേക് മാറിയത്. നിലവിൽ ഫോം വീണ്ടെടുത്ത താരം അത്ലറ്റിക്കോയുടെ ഒന്നാം നമ്പർ സ്‌ട്രൈക്കർ ആണ്.

ചെൽസിയിൽ സഹ താരങ്ങൾക്ക് പോലും തന്റെ കഴിവിനെ കുറിച്ച് സംശയം ഉണ്ടായിരുന്നതായി താരം വെളിപ്പെടുത്തി. ചില മത്സരങ്ങളിൽ താൻ മികച്ച സ്പേസിൽ ആണെങ്കിൽ പോലും സഹ താരങ്ങൾ പന്ത് നൽകാൻ സംശയിച്ചിരുന്നതായി സ്പാനിഷ് സ്‌ട്രൈക്കർ വെളിപ്പെടുത്തി. നിലവിൽ ചെൽസിയിൽ നിന്ന് ലോണിൽ അത്ലറ്റികോയിൽ കളിക്കുന്ന താരം ഈ സീസണിന്റെ അവസാനത്തോടെ സ്ഥിരമായി അത്ലറ്റിക്കായി സൈൻ ചെയ്യും.

Previous articleഇന്ന് അഫ്ഗാനെതിരെ ഇന്ത്യ, ആദ്യ ജയം നേടണം
Next articleറാഫേൽ നദാൽ എന്ന ടെന്നീസ് ദൈവം!