2021-22 ൽ ചെൽസിക്ക് 121.3 ദശലക്ഷം പൗണ്ട് നഷ്ടം

Newsroom

2021-22 സാമ്പത്തിക വർഷത്തിൽ ചെൽസിക്ക് 121.3 ദശലക്ഷം പൗണ്ട് (148.65 ദശലക്ഷം ഡോളർ) നഷ്ടമുണ്ടായി എന്ന് ക്ലബ് അറിയിച്ചു. മുൻ ഉടമ റോമൻ അബ്രമോവിച്ചിന് മേൽ ഉണ്ടായ ഉപരോധം ആണ് ഈ നഷ്ടത്തിന് കാരണം എന്ന് പ്രീമിയർ ലീഗ് ക്ലബ് പറഞ്ഞു. റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ചെൽസി വിറ്റ് ഉടമസ്ഥ സ്ഥാനം ഉപേക്ഷിക്കേണ്ട അവസ്ഥ അബ്രമോവിച്ചിന് വന്നിരുന്നു.

ചെൽസി 23 03 28 11 17 35 894

അബ്രമോവിച്ചിനെതിരെ ബ്രിട്ടീഷ് സർക്കാർ ഏർപ്പെടുത്തിയ ഉപരോധം ആണ് കാര്യങ്ങൾ സങ്കീർണ്ണമാക്കിയത് എന്നാണ് ക്ലബിന്റെ വിലയിരുത്തൽ. ചെൽസിക്ക് ടിക്കറ്റ് വിൽപന നടത്താൻ വരെ ഈ സമയത്ത് കഴിഞ്ഞിരുന്നില്ല. കോവിഡ് -19നു ശേഷം ആരാധകർ സ്റ്റേഡിയങ്ങളിലേക്ക് മടങ്ങിയതിനാൽ വാണിജ്യപരമായ വരുമാനം വർധിച്ചിട്ടുണ്ട്. അവരുടെ വിറ്റുവരവ് കഴിഞ്ഞ വർഷം 434.9 ദശലക്ഷം പൗണ്ടിൽ നിന്ന് 481.3 ദശലക്ഷം പൗണ്ടായി ഉയർന്നതായും ക്ലബ് പറയുന്നു.

ടോഡ് ബോഹ്‌ലിയുടെ കീഴിൽ വിജയ പാതയിൽ എത്തി ക്ലബ് എല്ലാ പ്രശ്നങ്ങളും പരിഹരിച്ച് മുന്നോട്ടു പോകും എന്നാണ് ക്ലബിന്റെ പ്രതീക്ഷ‌.