ചെൽസിക്ക് അവസാനം ഒരു വിജയം!!

Newsroom

ഇന്ന് നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലീഡ്‌സ് യുണൈറ്റഡിനെതിരെ 1-0 ന് പരാജയപ്പെടുത്തിയതോടെ ചെൽസി അവരുടെ വിജയമില്ലാത്ത അവസാന ആഴ്ചകളിലെ യാത്രയ്ക്ക് അവസാനം കുറിച്ചു‌. കഴിഞ്ഞ ഏഴ് മത്സരങ്ങളിൽ നിന്ന് ചെൽസിയുടെ ആദ്യ വിജയമാണിത്. ഇന്ന് സ്റ്റാംഫോർബ്രിഡ്ഗിൽ നല്ല അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആദ്യ പകുതിയിൽ ഗോൾ ഒന്നും നേടാൻ ചെൽസിക്ക് ആയില്ല.

ചെൽസി 23 03 04 22 52 09 910

രണ്ടാം പകുതിയിൽ 53-ാം മിനിറ്റിൽ ചെൽസിയുടെ അറ്റാക്കുകൾക്ക് ഫലമുണ്ടായി, ഡിഫൻഡർ വെസ്‌ലി ഫൊഫാന ബെൻ ചിൽവെല്ലിന്റെ മികച്ച സെറ്റ് പീസിൽ നിന്ന് ചെൽസിയുടെ വിജയ ഹോളായി മാറിയ ഗോൾ നേടി. ലീഡ്‌സിന്റെ ആവേശകരമായ പ്രതികരണം ഉണ്ടായിരുന്നിട്ടും മൂന്ന് പോയിന്റുകൾ ഉറപ്പാക്കാൻ ചെൽസിയുടെ പ്രതിരോധത്തിന് ഇന്നായി.

ജയത്തോടെ ചെൽസി 25 മത്സരങ്ങളിൽ നിന്ന് 34 പോയിന്റുമായി പ്രീമിയർ ലീഗ് പട്ടികയിൽ പത്താം സ്ഥാനത്ത് നിൽക്കുകയാണ്. ലീഡ്സ് 22 പോയിന്റുമായി 17-ാം സ്ഥാനത്ത് തുടരുന്നു.