ലമ്പാർഡ് ഒരിക്കൽ കൂടെ ചെൽസിയുടെ പരിശീലകൻ. ഈ സീസൺ അവസാനിക്കുന്നത് വരെ ലമ്പാർഡിനെ താൽക്കാലിക പരിശീലകനാക്കാൻ ചെൽസി തീരുമാനിച്ചു. ലമ്പാർഡ് ചെൽസിയുടെ ഓഫർ അംഗീകരിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

ചെൽസി പരിശീലകൻ ആയി മുൻ പരിചയമുള്ള ലമ്പാർഡിന് ആദ്യ തവണ ഇവിടെ അത്ര നല്ല ഓർമ്മ ആയിരുന്നില്ല. അതിനു ശേഷം എവർട്ടൺ പരിശീലകൻ ആയും നല്ല പ്രകടനം കാഴ്ചവെക്കാൻ ലമ്പാർഡിനായില്ല. .
ദീർഘകാല പരിശീലകൻ ആയി ലൂയിസ് എൻറിക്വ, യൂലിയൻ നൈഗിൽസ്മാൻ തുടങ്ങിയ പലരെയും ചെൽസി പരിഗണിക്കുന്നുണ്ട്. സീസൺ അവസാനിക്കാൻ വെറും 9 മത്സരങ്ങൾ മാത്രം അവശേഷിക്കുന്ന സമയത്ത് പുതിയ പരിശീലകനെ കൊണ്ട് വരണ്ട എന്ന തീരുമാനം ആണ് സീസൺ അവസാനിക്കും വരെ ലമ്പാർഡിനെ നിയമിക്കാനുള്ള ചെൽസി യുടെ തീരുമാനത്തിന് പിറകിൽ. ഈ സീസൺ കഴിഞ്ഞ് ദീർഘകാല പ്ലാനിൽ ചെൽസി പുതിയ പരിശീലകനെ കൊണ്ടുവരും.
![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)







