ചെൽസി ആരാധകരുടെ വിഷമം മനസ്സിലാക്കാം എന്ന് ലമ്പാർഡ്. ഇന്നകെ ബ്രെന്റ്ഫോർഡിനോട് സ്വന്തം ഹോം ഗ്രൗണ്ടിൽ പരാജയപ്പെട്ടതിനാൽ ചെൽസി ആരാധകർ ടീമിനെ ബൂ ചെയ്തിരുന്നു. ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു ലമ്പാർഡ്. ചെൽസി ഫുട്ബോൾ ക്ലബ്ബിന്റെ ഇടക്കാല പരിശീലകനായി ചുമതലയേറ്റ ശേഷം ഫ്രാങ്ക് ലാംപാർഡിന്റെ തുടർച്ചയായ അഞ്ചാം തോൽവി ആയിരുന്നു ഇന്നലെ ഏറ്റുവാങ്ങിയത്.

കളിക്കാരെ താൻ പിന്തുണയ്ക്കുന്നു എന്നും ലംപാർഡ് ഉറച്ചുനിൽക്കുന്നു,ചെൽസിയുടെ ഭൂരിഭഗ്ഗം യുവാക്കളാണെന്നും അവർ വിജയിക്കാൻ ആഗ്രഹിക്കുന്നവരാണെന്നും ലമ്പാർഡ് പറഞ്ഞു. ടീമിന്റെ സമീപകാല പ്രകടനങ്ങളിൽ ചില ആരാധകർ നിരാശരായിരിക്കുമെങ്കിലും, ആരാധകരുടെ കൂവലിൽ തനിക്ക് പ്രശ്‌നമൊന്നുമില്ലെന്നു ലമ്പാർഡ് പറഞ്ഞു.
ടീമിന്റെ പ്രകടനം മോശമായതു കൊണ്ടാണ് താൻ ഇവിടെ എത്തിയത് എന്നും വരും ആഴ്ചകളിൽ കാര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ജോലി തങ്ങൾ ചെയ്യും എന്നും ലമ്പാർഡ് പറഞ്ഞു.














