ചെൽസിയുടെ പരിശീലകനാകാൻ ഉള്ള എല്ലാ യോഗ്യതയും ലംപാർഡിന് ഉണ്ടെന്ന് ചെൽസിയുടെ ഇതിഹാസ സ്‌ട്രൈക്കർ ദിദിയെ ദ്രോഗ്ബ. ലംപാർഡിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായ ദ്രോഗ്ബ പരിപൂർണ്ണ വിശ്വാസമാണ് ലംപാർഡിന് നൽകുന്നത്.
‘ലംപാർഡിനെ പരിശീലകനാകുക എന്നത് ക്ലബ്ബിന് നല്ലൊരു ഓപ്‌ഷനാണ്, ഡർബി പരിശീലകൻ എന്ന നിലയിൽ ലംപാർഡ് മികച്ച പ്രകടനമാണ് നടത്തിയത്. ടീമിനെ പ്ലെ ഓഫ് ഫൈനലിൽ എത്തിക്കുക എന്നത് മികച്ച നേട്ടം തന്നെയാണ്’ ദ്രോഗ്ബ സ്റ്റാംഫോഡ് ബ്രിഡ്ജിൽ മാധ്യമങ്ങളോട് പറഞ്ഞത്. മൗറീസിയോ സാരി ചെൽസി പരിശീലക സ്ഥാനം ഒഴിഞ്ഞേക്കും എന്ന വാർത്തകൾക്ക് പിന്നാലെയാണ് ലംപാർഡ് ചെൽസി പരിശീലനാകും എന്ന ചർച്ചകളും സജീവമായത്.
ലംപാർഡിന് വേണ്ടത്ര പരിചയ സമ്പന്നത ഇല്ലെന്ന വാദങ്ങളെയും ദ്രോഗ്ബ തള്ളി. വിജയിക്കാനുള്ള ആവേശമാണ് വലുത്. ലംപാർഡിന് താൻ തയ്യാറാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അതിൽ കവിഞ്ഞ മറ്റൊരു കാര്യം ഇല്ലെന്നാണ് ചെൽസിയുടെ എക്കാലത്തെയും മികച്ച സ്‌ട്രൈക്കറായ ദ്രോഗ്ബയുടെ പക്ഷം. സോക്കർ എയ്ഡ് ചാരിറ്റി മത്സരത്തിന് വേണ്ടിയാണ് ദ്രോഗ്ബ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിയത്.