പുതിയ കെയർടേക്കർ മാനേജർ ഫ്രാങ്ക് ലാംപാർഡിനെ വെറും താൽക്കാലിക പരിശീലകനായി ചെൽസി കാണരുത് എന്ന് ഹിഡിങ്ക്. ലമ്പാർഡിനെ സ്ഥിര പരിശീലകനാകുന്ന ചെൽസി പരിഗണിക്കണം എന്നും മുൻ പരിശീലകൻ ഹിഡിങ്ക് പറഞ്ഞു. യുവേഫ ചാമ്പ്യൻസ് ലീഗ് നേടാനും പുതിയ ചെൽസിയെ നയിക്കാനും ലമ്പാർഡിനാകും എന്നും ഹിഡിങ്ക് പറഞ്ഞു.
“അദ്ദേഹത്തെ ഒരു ഇടക്കാല പരിശീലകനെന്ന നിലയിൽ മാത്രമല്ല പരിഗണിക്കേണ്ടത്. അടുത്ത സീസണിൽ പ്രോജക്ട് തുടരാനുള്ള ആത്മവിശ്വാസവും ലമ്പാർഡിന് നൽകണം. മറ്റാരെക്കാളും അയാൾക്ക് ക്ലബ്ബിനെ അറിയാം, ചെൽസിയിൽ ഇപ്പോൾ കാര്യങ്ങൾക്ക് തുടർച്ച ഉണ്ടാകേണ്ടത് പ്രധാനമാണ്.” ഹിഡിങ്ക് പറഞ്ഞു.
ലാംപാർഡിന് സമയം ആവശ്യമാണ്. ചെൽസി ധാരാളം പണം നിക്ഷേപിച്ചിട്ടുണ്ട്, ഇനി ആ പ്രൊജക്ടിന് ലമ്പാർഡിനെ പോലെ ഒരാൾ ആണ് വേണ്ടത്. “ചാമ്പ്യൻസ് ലീഗിനൊപ്പം ഈ സീസണിന്റെ അവസാനത്തിൽ മനോഹരമായ എന്തെങ്കിലും ടീമിനും ആരാധകർക്കുമായി ചെയ്യാൻ അദ്ദേഹത്തിന് അവസരമുണ്ട്.” ഹിഡിങ്ക് കൂട്ടിച്ചേർത്തു.