ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിയെ ഗോൾ രഹിത സമനിലയിൽ തളച്ചു എവർട്ടൺ. എതിരാളികളുടെ മൈതാനത്ത് 75 ശതമാനം സമയം പന്ത് കൈവശം വെച്ചിട്ടും എവർട്ടൺ പ്രതിരോധം ഭേദിക്കാൻ ചെൽസിക്ക് ആയില്ല. കഴിഞ്ഞ കളിയിൽ ആഴ്‌സണലിനെയും എവർട്ടൺ ഗോൾ രഹിത സമനിലയിൽ തളച്ചിരുന്നു. ആദ്യ പകുതിയിൽ ജാക്സൺ അവസരങ്ങൾ പാഴാക്കിയപ്പോൾ രണ്ടാം പകുതിയിൽ ചെൽസി ഗോൾ കീപ്പർ സാഞ്ചസിന്റെ മികവ് ആണ് അവർക്ക് തുണയായത്. നിലവിൽ ലീഗിൽ ചെൽസി രണ്ടാമതും എവർട്ടൺ 15 സ്ഥാനത്തും ആണ്.
അതേസമയം മറ്റൊരു മത്സരത്തിൽ പുതിയ പരിശീലകൻ വിറ്റർ പെരെയ്രക്ക് കീഴിൽ വോൾവ്സ് ആദ്യ മത്സരത്തിൽ വമ്പൻ ജയം നേടി. ലെസ്റ്റർ സിറ്റിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് അവർ തോൽപ്പിച്ചത്. ഗോൺസാലോ ഗുഡസ്, റോഡ്രിഗോ ഗോമസ്, മാത്യസ് കുൻഹ എന്നിവർ ആണ് അവർക്ക് ആണ് ഗോളുകൾ നേടിയത്. നിലവിൽ ലെസ്റ്റർ 17 മതും വോൾവ്സ് 18 മതും ആണ്. ലീഗിലെ അവസാന സ്ഥാനക്കാർ ആയ സൗതാപ്റ്റൺ ഫുൾഹാമിനെ ഗോൾ രഹിത സമനിലയിൽ തളച്ചു.