ചെൽസി ഹസാർഡിനെ മാത്രം ആശ്രയിക്കുന്നത് കുറക്കണമെന്ന് കാന്റെ

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി ഹസാർഡിനെ കൂടുതൽ ആശ്രയിക്കുന്നത് നിർത്തണമെന്നും മറ്റു കളിക്കാർ മികച്ച പ്രകടനം പുറത്തെടുത്ത് താരത്തിന്റെ മുകളിലുള്ള ഭാരം കുറക്കണമെന്നും ചെൽസി മിഡ്‌ഫീൽഡർ എൻഗോളോ കാന്റെ.  ഈ പ്രീമിയർ ലീഗിൽ സീസണിൽ ചെൽസിയുടെ പ്രകടനങ്ങൾ എല്ലാം ഹസാർഡിന്റെ പ്രകടനത്തെ ആശ്രയിച്ചായിരുന്നു. പ്രീമിയർ ലീഗ് സീസണിൽ ഇതുവരെ ചെൽസിയുടെ 19 ഗോളുകളിൽ ഹസാർഡിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 10 ഗോളുകളും 9 അസിസ്റ്റുകളുമായി ഹസാർഡ് ആയിരുന്നു ചെൽസിയുടെ മുഖ്യ താരം.

“ഹസാർഡ് മികച്ച താരമാണെന്ന് എല്ലാവർക്കുമറിയാം, ഈ സീസണിലും കഴിഞ്ഞ സീസണുകളിലും ചെൽസിയുടെ കുതിപ്പിന് പിന്നിൽ ഹസാർഡ് ആയിരുന്നു. മത്സരത്തിൽ ഏതു സമയത്തും മാറ്റിമറിക്കാൻ കഴിയുന്ന താരമാണ് ഹസാർഡ്. പക്ഷെ മറ്റു താരങ്ങളും തങ്ങളുടെ പ്രകടനം മെച്ചപ്പെടുത്തണം”  കാന്റെ പറഞ്ഞു.

കഴിഞ്ഞ ദിവസം സൗത്താംപ്ടണെതിരെ ഹസാർഡിന് ഗോൾ നേടാനോ ടീമിനെ വിജയത്തിലേക്ക് നയിക്കാനോ കഴിഞ്ഞിരുന്നില്ല. സൗത്താംപ്ടൺ ചെൽസിയെ ഗോൾ രഹിത സമനിലയിൽ പിടിച്ചിരുന്നു. തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് ചെൽസി സ്വന്തം ഗ്രൗണ്ടിൽ പോയിന്റ് നഷ്ടപ്പെടുത്തിയത്.