പുതിയ സീസണ് മുന്നോടിയായി ആവേ ജേഴ്സി ഇറക്കി ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസി. മഞ്ഞ ജേഴ്സിയിൽ കറുപ്പ് വരകൾ ഉള്ള ജേഴ്‌സിയാണ് ചെൽസി ഇറക്കിയത്. പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്താണ് ചെൽസിയുടെ പുതിയ ജേഴ്സി നിർമിച്ചിരിക്കുന്നത്.

നേരത്തെ 2018-19 സീസണിലാണ് ചെൽസി അവസാനമായി മഞ്ഞ ജേഴ്സി അണിഞ്ഞത്. നൈക്കിയാണ് ചെൽസിയുടെ ജേഴ്സി ഒരുക്കിയിരിക്കുന്നത്. നേരത്തെ ചെൽസി തങ്ങളുടെ ഹോം ജേഴ്സിയും പുറത്തിറക്കിയിരുന്നു.
