മാഞ്ചസ്റ്റർ സിറ്റിയുടെ യുവതാരത്തെ മാഞ്ചസ്റ്റർ യുണൈറ്റഡ് റാഞ്ചി

മാഞ്ചസ്റ്റർ സിറ്റിയുടെ യുവ താരം ചാർളി മക്നീലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കി. 17കാരനായ സ്ട്രൈക്കറെ സ്വന്തമാക്കാനായി അവസാന കുറച്ച് മാസങ്ങളായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാൽ വൈരികളായ മാഞ്ചസ്റ്റർ യുണൈറ്റഡിന് മക്നീലിനെ നൽകാൻ സിറ്റി ആദ്യം തയ്യാറായിരുന്നില്ല. യുവ സ്ട്രൈക്കറിന് ഒരു പുതിയ പ്രൊഫഷണൽ കരാർ സിറ്റി വാഗ്ദാനം ചെയ്തു എങ്കിലും മക്നീൽ അത് നിരസിക്കുക ആയിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അടുത്ത ആരാധകനാണ് മക്നീൽ. അതുകൊണ്ട് തന്നെ യുണൈറ്റഡിൽ തന്നെ പോകണമെന്ന് മക്നീൽ ഉറപ്പിക്കുക ആയിരുന്നു. നിരവധി യൂറോപ്യൻ ക്ലബുകളും മക്നീലിനായി ശ്രമങ്ങൾ നടത്തിയിരുന്നു. അതൊക്കെ മറികടന്നാണ് താരം ഇപ്പോൾ മാഞ്ചസ്റ്റർ ചുവപ്പ് ജേഴ്സി അണിയാൻ പോകുന്നത്. യൂത്ത് ലെവലിൽ 600ൽ അധികം ഗോളുകൾ അടിച്ച താരമാണ് മക്നീൽ. മാഞ്ചസ്റ്റർ യുണൈറ്റഡ് അണ്ടർ 23 ടീമിലാകും താരം ആദ്യം കളിക്കുക.

Previous articleപ്രീമിയർ ലീഗ് ആരവം ഇന്ന് മുതൽ, ആദ്യ ദിവസം തന്നെ ആവേശ പോരാട്ടങ്ങൾ
Next articleമെദ്വദേവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് യു.എസ് ഓപ്പൺ ഫൈനലിലേക്ക് മുന്നേറി ഡൊമിനിക് തീം