ഇംഗ്ലണ്ട് യുവതാരം ചാമ്പേഴ്സ് ആഴ്സണലിൽ കരാർ പുതുക്കി. പുതിയ കരാറോടെ 2022 വരെ ചാമ്പേഴ്സ് ആഴ്സണലിൽ തുടരും. 2014ൽ സൗതാമ്പ്ടണിൽ നിന്നാണ് ചാമ്പേഴ്സ് ആഴ്സണലിലേക്ക് എത്തിയത്. 23കാരനായ ചാമ്പേഴ്സ് ഇതുവരെ ആഴ്സണലിൽ 83 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ താരം 24 മത്സരങ്ങളിൽ കളിച്ചിരുന്നു. യൂറോപ്പ ലീഗിൽ ആയിരുന്നു ചാമ്പേഴ്സിന്റെ എട്ട് മത്സരങ്ങൾ വന്നത്.
ഇംഗ്ലണ്ട് ദേശീയ ടീമിനു വേണ്ടി മൂന്ന് മത്സരങ്ങൾ കളിച്ച താരമാണ് ചാമ്പേഴ്സ്. യുവതാരം കരാർ പുതുക്കിയതിൽ സന്തോഷമുണ്ടെന്നും കഴിഞ്ഞ സീസണിൽ ആഴ്സണലിന്റെ പ്രകടനങ്ങളിൽ പ്രധാന പങ്കുവഹിച്ച താരമായ ചാമ്പേഴ്സ് ഇത്തവണ തന്റെ ആഴ്സണൽ പ്ലാനുകളുടെ പ്രധാന ഭാഗമാണെന്നും പുതിയ പരിശീലകൻ യുനായ് പറഞ്ഞു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
