വെർണർ ഗോളടി തുടങ്ങി, ചെൽസിയുടെ പ്രീ സീസണും

- Advertisement -

സീസൺ തുടക്കത്തിന്റെ ഭാഗമായി ആദ്യ പ്രീ സീസൺ മത്സരത്തിന് ഇറങ്ങിയ ചെൽസിക്ക് സമനില. ബ്രൈറ്റനോട് 1-1 ന്റെ സമനിലയാണ് ചെൽസി വഴങ്ങിയത്. പുതുതായി ടീമിൽ എത്തിയ തിമോ വെർണർ ഗോൾ നേടിയതാണ് മത്സരത്തിൽ ശ്രദ്ധേയമായത്.

കളിയുടെ തുടക്കത്തിൽ തന്നെ ലീഡ് നേടാൻ ചെൽസിക്ക് സാധിച്ചു. പരിക്കേറ്റ പുലിസിക് ഇല്ലാതെയാണ് ചെൽസി ഇറങ്ങിയത്. പക്ഷെ കളിയുടെ നാലാം മിനുട്ടിൽ ഹക്കിം സിയേകിന്റെ ലോങ് പാസ് ഹെഡറിലൂടെ ഓഡോയി വെർണറിന് സമ്മാനിച്ചു. അത് വലയിലാക്കുക എന്ന ജോലി മാത്രമാണ് വെർണറിന് ഉണ്ടായിരുന്നത്. പക്ഷെ സ്കോർ നേഡയ ശേഷം ലീഡ് ഉയർത്താതിരുന്ന ചെൽസിക്ക് കളിയുടെ അവസാനത്തിൽ അതിന്റെ വില നൽകേണ്ടി വന്നു. കളിയുടെ 90 ആം മിനുട്ടിൽ പെനാൽറ്റി വഴങ്ങിയ ചെൽസി വലയിലേക്ക് പാസ്കൽ ഗ്രോസ് പന്തെത്തിച്ചതോടെ ആദ്യ പ്രീ സീസൺ മത്സരം നീല പടക് സമനിലയിൽ അവസാനിപിക്കേണ്ടി വന്നു.

Advertisement