മാസങ്ങൾ നീണ്ട ശ്രമങ്ങൾക്കൊടുവിൽ ബാഴ്സയിലേക്ക് എത്താനുള്ള ചെൽസി ക്യാപ്റ്റൻ ആസ്പിലികേറ്റയുടെ ശ്രമങ്ങൾ വിജയം കാണാതെ അവസാനിക്കുന്നു. കൈമാറ്റത്തിന് താരവുമായി ബാഴ്സലോണക്ക് ധാരണയിൽ എത്താൻ കഴിഞ്ഞിരുന്നെങ്കിലും ചെൽസിയുമായി ചർച്ചകൾ മുന്നോട്ടു പോയിരുന്നില്ല. പകരക്കാരെ എത്തിക്കാതെ തങ്ങളുടെ ക്യാപ്റ്റനെ വിട്ട് കൊടുക്കേണ്ട എന്നായിരുന്നു ചെൽസി നിലപാട്. പ്രീമിയർ ലീഗ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇനിയും കാത്തിരിക്കാൻ ആസ്പിലികേറ്റയും തയ്യാറല്ലായിരുന്നു. ഇതോടെയാണ് പുതിയ കരാറിൽ എത്താൻ ചെൽസിയും താരവും ധാരണയിൽ ആയത്. രണ്ടു വർഷത്തെ കരാറിൽ ആവും സ്പാനിഷ് താരവും ചെൽസിയും കരാറിൽ എത്തുക.
വലത് ബാക്ക് സ്ഥാനത്തേക്ക് ബാഴ്സലോണ കണ്ടു വെച്ച താരമായിരുന്നു ആസ്പി. നിലവിൽ സെർജിന്യോ ഡെസ്റ്റ് മാത്രമാണ് ഈ സ്ഥാനത്ത് ടീമിൽ ഉള്ളത്. ആസ്പിലികേറ്റയെ എത്തിക്കാൻ സാധിക്കാതെ വന്നതോടെ ആരാഹുവോ തന്നെ ആവും ഈ സ്ഥാനത്തേക്ക് സാവി ഉപയോഗിക്കുന്ന മറ്റൊരു താരം. ചെൽസി കോച്ച് തോമസ് ടൂഷലിനും ടീം ക്യാപ്റ്റനെ വിട്ടു കൊടുക്കാൻ താൽപര്യം ഇല്ലായിരുന്നു. ടീം വിട്ട പ്രതിരോധ താരങ്ങളായ റൂഡിഗറിനും ക്രിസ്റ്റൻസണിനും പകരക്കാരെ ചെൽസി കണ്ടെത്തുന്നതെ ഉള്ളൂ. ഈ ഒരു സാഹര്യത്തിൽ ആസ്പിയെ കൂടി വിട്ടു കളയാൻ ചെൽസി ആഗ്രഹിക്കുന്നില്ല.
Story Highlights: César Azpilicueta will not join Barça and he’s set to extend his contract with Chelsea until June 2024