ഉറുഗ്വേ സ്ട്രൈക്കർ എഡിസൻ കവാനി ഈ സീസൺ അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് വിടും എന്ന് ഉറപ്പാകുന്നും താരത്തിന്റെ കരാർ ജൂലൈയിൽ അവസാനിക്കും. അതോടെ താരം യുണൈറ്റഡ് വിടും. പരിക്ക് കാരണം ബുദ്ധിമുട്ടുന്ന താരത്തിന്റെ കരാർ പുതുക്കേണ്ടതില്ല എന്നാണ് ക്ലബിന്റെ തീരുമാനം.
നേരത്തെ ജനുവരിയിൽ തന്നെ താരം ക്ലബ് വിടാൻ ശ്രമിച്ചിരുന്നു. പക്ഷെ പരിശീലകൻ റാഗ്നിക്ക് താരത്തെ നിലനിർത്താൻ തീരുമാനിക്കുക ആയിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഈ സീസണിൽ അധികം തിളങ്ങാൻ കവാനിക്ക് ആയില്ല. നിരന്തരം പരിക്കേറ്റ കവാനിക്ക് അരെ ചുരുക്കം മത്സരങ്ങൾ മാത്രമെ കളിക്കാൻ ആയുള്ളൂ.
കവാനി ലാലിഗയിലേക്ക് പോകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിന് സാധിച്ചില്ല എങ്കിൽ താരം ലാറ്റിനമേരിക്കയിലേക്ക് മടങ്ങും. ഒലെ ഗണ്ണാർ സോൾഷ്യർ ടീമിൽ എത്തിച്ച കവാനി ആദ്യ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു.