കസെമിറോ ഇല്ലാതെ ആണ് ആഴ്സണലിനെ തോൽപ്പിച്ചത്, വീണ്ടും അതിനാകും എന്ന് ടെൻ ഹാഗ്

Picsart 23 01 20 20 38 27 107

മാഞ്ചസ്റ്റർ യുണൈറ്റഡിന് കസെമിറോ ഇല്ലാതെ തന്നെ ആഴ്സണലിനെ തോൽപ്പിക്കാൻ ആകും എന്ന് ടെൻ ഹാഗ്. സീസൺ തുടക്കത്തിൽ കസെമിറോ ഇല്ലാതെ ആയിരുന്നു യുണൈറ്റഡ് ആഴ്സണലിനെ 3-1ന് പരാജയപ്പെടുത്തിയത്‌. കഴിഞ്ഞ തവണ കാസെമിറോ ഇല്ലാതെ ഞങ്ങൾ ആഴ്സണലിനെ തോൽപിച്ചു, അതിനാൽ അത് എങ്ങനെ ആവർത്തിക്കണം എന്ന് ഞങ്ങൾക്ക് ഒരു ഐഡിയ ഉണ്ട്. ടെൻ ഹാഗ് പറഞ്ഞു. സസ്പെൻഷൻ കാരണം കസെമിറോ നാളെ യുണൈറ്റഡിനായി ഇറങ്ങില്ല.

കസെമിറോ 23 01 19 10 43 46 918

ഈ സീസൺ പ്രീമിയർ ലീഗിൽ ആഴ്സണലിനെ തോൽപ്പിച്ച ഏക ടീം മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ്. ആഴ്സണൽ ഇപ്പോൾ വളരെ നല്ല റണ്ണിലാണ് എന്നും അവർ ഇപ്പോൾ ഉള്ള സ്ഥാനം അവർ അർഹിക്കുന്നു എന്നും ടെൻ ഹാഗ് പറഞ്ഞു. വിജയ മനോഭാവവുമാണ് അവർ കളിക്കുന്നത്. .അതുകൊണ്ടാണ് അവർ പട്ടികയിൽ ഒന്നാമത് എന്നും യുണൈറ്റഡ് പരിശീലകൻ പറഞ്ഞു.