“കാരിക്കിന് പകരക്കാരനെ കണ്ടെത്താൻ ആവാത്തത് ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം” .

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രശ്നം മധ്യനിരയിൽ മൈക്കിൾ കാരിക്കിനെ പോലൊരു താരം ഇല്ലാത്തതാണ് എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ആശ്ലി യങ്. “മൈക്കൽ കാരിക്കിനെ പോലൊരു താരത്തെ യുണൈറ്റഡിൽ കാണാതായിട്ട് വർഷങ്ങളായി – മാൻ യുണൈറ്റഡ് മൈക്കിൾ കാരിക്കിന് പകരക്കാരനെ ഇതുവരെ കണ്ടെത്തിയില്ല” യങ് പറഞ്ഞു.

“എന്നെ തെറ്റിദ്ധരിക്കരുത് – ഫ്രെഡും [സ്കോട്ട്] മക് ടോമിനേയും നല്ല കളിക്കാരാണ്, പക്ഷേ അവരിൽ ഒരു മൈക്കൽ കാരിക്ക് ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഞാൻ PSG v മാഞ്ചസ്റ്റർ സിറ്റി മത്സരം കാണുകയായിരുന്നു, മാർക്കോ വെറാട്ടി കാരിക്കിനെ പോലൊരു താരമാകും എന്ന് ഞാൻ കരുതുന്നു, അവനെ സ്വന്തമാക്കാൻ ആയാൽ അത് യുണൈറ്റഡിനെ പ്രശ്നങ്ങൾ ഒക്കെ പരിഹരിക്കും” യങ് പറഞ്ഞു.