മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളുടെ അലസത അല്ല ക്ലബിലെ പ്രശ്നം എന്ന് കാരിക്ക്

Newsroom

വിമർശനങ്ങൾ ഒരുപാട് നേരിടുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾക്ക് പിന്തുണയുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഇപ്പോൾ അസിസ്റ്റന്റ് പരിശീലകനുമായ മൈക്കിൾ കാരിക്ക്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരിശ്രമിക്കാത്തത് അല്ല ടീമിന്റെ പ്രശ്നം എന്ന് മൈക്കിൾ കാരിക്ക് പറഞ്ഞു. പുറത്ത് നിന്ന് എന്തും പറയാമെന്നും എന്നാൽ താരങ്ങൾ അവരുടെ 100 ശതമാനം ടീമിന് കൊടുക്കുന്നുണ്ട് എന്നും കാരിക്ക് പറഞ്ഞു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ആയതു കൊണ്ട് ഒരുപാട് പ്രതീക്ഷകൾ ഒരോ താരത്തിന് മുകളിലും ഉണ്ട്. അതുകൊണ്ട് തന്നെ അവരുടെ ചെറിയ പിഴവുകൾ വരെ വിമർശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു എന്നും കാരിക്ക് പറഞ്ഞു. താരങ്ങൾക്ക് പിഴവ് പറ്റുമെന്നും അവർ മനുഷ്യരാണെന്നും കാരിക്ക് കൂട്ടിചേർത്തു.