കബയേറോ ഒരു വർഷം കൂടെ ചെൽസിയിൽ തുടരും

Newsroom

ചെൽസിയുടെ രണ്ടാം ഗോൾകീപ്പർ ആയ വില്ലി കബയേറോ ഒരു വർഷം കൂടെ ചെൽസിയിൽ തുടരും. അർജന്റീന താരത്തിന്റെ കരാറിൽ ഉള്ള വ്യവസ്ഥ ഉപയോഗിച്ച് ഒരു വർഷം കൂടെ കരാർ നീട്ടാൻ ചെൽസി തീരുമാനിച്ചു. 2017 മുതൽ ചെൽസിയിൽ കബയേറോ ഉണ്ട്. ഈ സീസണിൽ ഒമ്പത് മത്സരങ്ങളിൽ ചെൽസിക്കായി കളിച്ചിരുന്നു.

ചെൽസിക്ക് ഒപ്പം ഒരു എഫ് എ കപ്പുൻ ഒരു യൂറോപ്പ് ലീഗ് കിരീടവും കബയേറോ സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണിൽ തുടർച്ചയായ അഞ്ചു മത്സരങ്ങളിൽ ചെൽസിക്കായി സ്റ്റാർട്ട് ചെയ്തു എങ്കിലും പരിക്ക് വന്നത് വിനയായി. ആ സമയത്ത് കെപ ഫോമിലേക്ക് എത്തിയതോടെ കബയേറോ രണ്ടാം കീപ്പറായി തന്നെ മാറി. ഒരു വർഷം കൂടെ ചെൽസിക്ക് ഒപ്പം കളിക്കാൻ ആകും എന്നതിൽ സന്തോഷം ഉണ്ട് എന്ന് കബയേറോ പറഞ്ഞു.