ബേർൺലിക്ക് പ്രതിരോധിക്കാൻ ആയില്ല, ചെൽസിക്ക് വൻ വിജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചെൽസിക്ക് വലിയ വിജയം. ഇന്ന് എവേ മത്സരത്തിൽ ബേർൺലിയെ നേരിട്ട ചെൽസി എതിരില്ലാത്ത നാലു ഗോളുകളുടെ വിജയമാണ് ഇന്ന് സ്വന്തമാക്കിയത്. ചെൽസിയുടെ ആദ്യ ഗോൾ വരാൻ കുറച്ച് സമയം എടുത്തു എങ്കിലും പിന്നീട് ഗോൾ മഴ ആയിരുന്നു. ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റീസ് ജെയിംസിന്റെ മനോഹര ഗോൾ വന്നു. റീസ് ജെയിംസ് ബേർൺലി ഡിഫൻസിനെ മുഴുവൻ മൂന്ന് തവണ കബളിപ്പിച്ച ശേഷമാണ് പന്ത് വലയിലേക്ക് എത്തിച്ചത്.
20220306 002437
ഇതിനു പിന്നാലെ ഗോളുകളുടെ ഒഴുക്കായി. 52ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ ഹവാർട്സ് ലീഡ് ഇരട്ടിയാക്കി. 3 മിനുട്ടുകൾക്ക് ശേഷം വീണ്ടും ഹവേർട്സിന്റെ ഗോൾ. 69ആം മിനുട്ടിൽ പുലിസികിന്റെ വക ആണ് നാലാം ഗീൾ വന്നത്. ഈ വിജയത്തോടെ 26 മത്സരങ്ങളിൽ നിന്ന് 53 പോയിന്റുമായി ചെൽസി ലീഗിൽ മൂന്നാമത് നിൽക്കുകയാണ്. ബേർൺലി റിലഗേഷൻ സോണിൽ ആണ്.