സ്വന്തം പോസ്റ്റിലും എതിർ പോസ്റ്റിലും ഗോളടിച്ച് ബാൺസ്, ബേൺലിക്ക് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ബൗൺമൗത്തിനെതിരെ ബേൺലിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബേൺലിയുടെ ജയം. ബേൺലിയുടെ ബാൺസ് സ്വന്തം പോസ്റ്റിലും എതിർ പോസ്റ്റിലും ഗോളടിച്ച മത്സരത്തിൽ പ്രതിരോധത്തിൽ വരുത്തിയ പിഴവുകളാണ് സ്വന്തം കാണികൾക്ക് മുൻപിൽ ബൗൺമൗത്തിന് വിനയായത്. ജയത്തോടെ റെലെഗേഷൻ പോരാട്ടത്തിൽ നിന്ന് 8 പോയിന്റിന്റെ ലേഡി നേടാനും അവർക്കായി.

മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ബേൺലി വലയിൽ പന്ത് എത്തി. ആഷ്‌ലി ബാൺസ് ആണ് സ്വന്തം വലയിൽ പന്ത് എത്തിച്ചത്. എന്നാൽ രണ്ടു മിനുറ്റിനിടെ രണ്ടു ഗോൾ തിരിച്ചടിച്ച് ബേൺലി ബൗൺമൗത്തിനെ ഞെട്ടിച്ചു. ആഷ്‌ലി വെസ്റ്റ്വുഡും ക്രിസ് വുഡുമാണ് ഗോളുകൾ നേടി ബേൺലിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. തുടർന്ന് രണ്ടാം പകുതിയിൽ ബൗൺമൗത്ത്‌ ഗോൾ കീപ്പർ ബെഗോവിച്ചിന്റെ പിഴവ് മുതലെടുത്ത് ബാൺസ് മൂന്നാമതും ബൗൺമൗത്ത്‌ വല കുലുക്കി ബേൺലിയുടെ വിജയമുറപ്പിക്കുകയായിരുന്നു.