തുടർച്ചയായി 83 ലീഗ് മത്സരങ്ങൾ, പുതിയ ആഴ്‌സണൽ റെക്കോർഡ് കുറിച്ചു ബുകയോ സാക

Wasim Akram

ആഴ്‌സണലിനു ആയി തുടർച്ചയായി ഏറ്റവും കൂടുതൽ ലീഗ് മത്സരങ്ങൾ കളിക്കുന്ന താരമായി ബുകയോ സാക. 2021 മെയിൽ വെസ്റ്റ് ബ്രോമിനു എതിരെ കളിച്ച ശേഷം ഇന്നലെ ഫുൾഹാമിനു എതിരെ കളിക്കുന്നത് വരെ ഇതിനു ഇടയിൽ ഒരു പ്രീമിയർ ലീഗ് മത്സരവും ക്ലബിന് ആയി സാക നഷ്ടപ്പെടുത്തിയില്ല.

ബുകയോ സാക

തുടർച്ചയായി 83 ലീഗ് മത്സരങ്ങൾ ആണ് തുടർച്ചയായി ആഴ്‌സണലിന്റെ സ്റ്റാർ ബോയ് ഈ കാലഘട്ടത്തിൽ കളിച്ചത്. 1995-1997 വരെയുള്ള കാലത്ത് പോൾ മേഴ്സൺ സ്ഥാപിച്ച റെക്കോർഡ് ആണ് ഇംഗ്ലീഷ് താരം തകർത്തത്. ഫുൾഹാമിനു എതിരെ പെനാൽട്ടിയിലൂടെ സാക ഗോളും നേടിയിരുന്നു.