മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ജനുവരി സൈനിംഗ് ആയ ബ്രൂണോ ഫെർണാണ്ടസിന്റെ ട്രാൻസ്ഫർ വിവാദത്തിൽ. ബ്രൂണോയുടെ മുൻ ക്ലബായ സാമ്പ്ഡോറിയ ട്രാൻസ്ഫറിൽ പരാതിയുമായി ഫിഫയെ സമീപിച്ചിരിക്കുകയാണ്. ട്രാൻസ്ഫർ തുകയുടെ 10 ശതമാനം തങ്ങൾക്ക് അർഹിക്കുന്നതാണ് എന്നാണ് ഇറ്റാലിയൻ ക്ലബായ സാമ്പ്ഡോറിയയുടെ വാദം.
2017ൽ ആയിരുന്നു സാമ്പ്ഡോറിയ ബ്രൂണോയെ സ്പോർടിംഗ് ക്ലബിന് വിറ്റത്. അന്ന് 7 മില്യൺ ആയിരുന്നു ട്രാൻസ്ഫർ തുക. എന്നെങ്കിലും ബ്രൂണോയെ വിൽക്കുമ്പോൾ ആ ട്രാൻസ്ഫർ തുകയിൽ 10 ശതമാനം സാമ്പ്ഡോറിയക്ക് നൽകണം എന്ന് അന്ന് വ്യവസ്ഥ വെച്ചിരുന്നു. അത് ചൂണ്ടിക്കാണിച്ചാണ് പരാതി. മാഞ്ചസ്റ്റർ യുണൈറ്റഡിന് റെക്കോർഡ് തുകയ്ക്കായിരുന്നു സ്പോർടിങ് ബ്രൂണോയെ നൽകിയത്. ഈ തുക നൽകേണ്ടത് സ്പോർടിംഗ് ക്ലബായതിനാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഈ പരാതി ബാധിക്കില്ല.