“ഇതുപോലെ കളിച്ചാൽ സീസണിൽ അവശേഷിക്കുന്ന എല്ലാ മത്സരവും വിജയിക്കാം” – ബ്രൂണൊ ഫെർണാണ്ടസ്

ഇന്നലെ മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ കളിച്ചത് പോലെ കളിച്ചാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഈ സീസണിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിക്കാൻ ആകും എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. ഇന്നലെ സിറ്റിക്ക് എതിരെ സമ്പൂർണ്ണമായ പ്രകടനമാണ് കണ്ടത്‌. ഇതുപോലെ പൂർണ്ണ ശ്രദ്ധ ഒരോ മത്സരത്തിലും ഉണ്ടാകേണ്ടതുണ്ട് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു.

അവസരങ്ങൾ മുതലെടുത്തിരുന്നു എങ്കിൽ ടോപ് സിക്സ് ടീമുകൾക്കെതിരെ നേരത്തെ തന്നെ ജയിക്കാമായിരുന്നു എന്നും ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. യുണൈറ്റഡ് ടോപ് 6 ടീമുകൾക്ക് എതിരെ നന്നായി കളിക്കുന്നില്ല എന്നത് തെറ്റായ വാർത്തയാണെന്നും ആൻഫീൽഡിൽ ഒക്കെ നിർഭാഗ്യം കൊണ്ട് മാത്രമാണ് വിജയിക്കാതിരുന്നത് എന്നും ഒലെ പറഞ്ഞു.